Monday, February 9, 2026
Homeകേരളംവാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ നിരോധിത നോട്ട് പിടികൂടി.

വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ നിരോധിത നോട്ട് പിടികൂടി.

കാസർഗോഡ്:  അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ ബാബുരാജിന്റെ   വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ നിരോധിത നോട്ട് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളനോട്ടുകൾ പിടികൂടിയത്. വീട് ഒരു വര്‍ഷമായി പാണത്തൂര്‍ പനത്തടി സ്വദേശി അബ്ദുള്‍ റസാഖ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നുവെന്ന് വീട്ടുടമസ്ഥൻ പോലീസിനോട് പറഞ്ഞു.

വീട്ടുടമസ്ഥന്റെ കൈവശമുള്ള നമ്പറിൽ നിന്ന് വാടകക്കാരനെ പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. രണ്ട് ദിവസമായി ഇയാൾ നാട്ടിലില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. വീട്ടിലെ പൂജാമുറിയിലും ഹാളിലുമായി ചാക്കില്‍ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. ആദ്യ പരിശോധനയിൽ ഹാളിൽ നിന്ന് കുറച്ച് നോട്ടുകൾ മാത്രമാണ് കണ്ടെത്തിയത് . പിന്നീട് പൂജമുറിയിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ നോട്ടുകള്‍ കണ്ടെത്തിയത്. അബുദുൽ റസാഖ് അടുത്ത കാലത്താണ് അമ്പലത്തറയിൽ താമസത്തിനെത്തിയതിനാൽ പ്രദേശവാസികൾക്ക് കൂടുതൽ വിവരങ്ങളറിയില്ല. പോലീസ് വാടകക്കാരന്റെ ഫോൺ നമ്പറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com