Wednesday, September 2, 2026
Homeകേരളംസപ്ലൈകോ വിഷു - ഈസ്റ്റർ ഫെയർ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി ജി ആർ അനിൽ...

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി ജി ആർ അനിൽ നിർവഹിക്കും

തിരുവനന്തപുരം: സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 5:30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലാണ് വിഷു ചന്ത ഉദ്ഘാടനം ചെയ്യുക. ഏപ്രിൽ 10 മുതൽ 19 വരെയാണ് ഇത്തവണ വിഷു – ഈസ്റ്റർ ചന്തകൾ പ്രവർത്തിക്കുക.

സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്പനശാല സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കും. ഏപ്രിൽ 14 വിഷു ദിനവും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും. തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്.

ഉദ്ഘാടന ചടങ്ങിൽ അഡ്വ. ആൻ്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ് ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി ബി നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും.

13 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി കൺസ്യുമർ ഫെഡിൻ്റെ വിഷു ഈസ്റ്റർ സഹകരണ വിപണി ഏപ്രിൽ 12 – 21 വരെ നടക്കും. ആന്ധ്ര ജയ അരി, മട്ട അരി, കുറുവ അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, തുവര പരിപ്പ്, വൻപയർ, ചെറുപയർ, കടല, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവക്കാണ് സബ്സിഡി ലഭിക്കുക. പൊതു വിപണിയിൽ 1605 രൂപയിലധികം വില വരുന്ന സാധനങ്ങൾ 1136 രൂപയ്ക്കാണ് കൺസ്യുമർ ഫെഡ് വഴി ലഭ്യമാകുന്നത്. 40 ശതമാനത്തോളം വില കിഴിവാണ് ഓരോ ഉപഭോക്താവിനും ലഭിക്കുക

നോൺ സബ്സിഡി വിഭാഗത്തിൽ അവശ്യ നിത്യോപയോഗ സാധനങ്ങൾക്കും ഇളവുണ്ട്. സ്‌കൂൾ സ്റ്റേഷനറികൾ, നോട്ട് ബുക്കുകൾ എന്നിവ 10 % മുതൽ 35% വിലക്കുറവിൽ ലഭ്യമാകും. കൺസ്യൂമർഫെഡ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ത്രിവേണി സൂപ്പർമാർക്കറ്റുകളും, 14 ജില്ലാ കേന്ദ്രങ്ങളിലെയും വിൽപ്പന ശാലകളും ഉൾപ്പെടുത്തി 170 വിപണന കേന്ദ്രങ്ങളാണ് കൺസ്യൂമർഫെഡ് വിഷു – ഈസ്റ്റർ ചന്തയ്ക്കായി സജ്ജമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ