Thursday, September 3, 2026
Homeകേരളംസ്ത്രീ സ്വാശ്രയത്വം ശക്തിപ്പെടുത്തുവാന്‍ കുടുംബശ്രീക്ക് കഴിയണം: ഡെപ്യൂട്ടി സ്പീക്കര്‍

സ്ത്രീ സ്വാശ്രയത്വം ശക്തിപ്പെടുത്തുവാന്‍ കുടുംബശ്രീക്ക് കഴിയണം: ഡെപ്യൂട്ടി സ്പീക്കര്‍

സ്ത്രീ സ്വാശ്രയത്വം ശക്തിപ്പെടുത്തുവാന്‍ കുട്ടംബശ്രീയ്ക്ക് കഴിയണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനും പട്ടികജാതി വികസന കോര്‍പ്പറേഷനും നല്‍കിയ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയും ജെ.എല്‍.ജെ ഗ്രൂപ്പുകള്‍ക്ക് നാലു ലക്ഷം രൂപയും പട്ടിക വിഭാഗങ്ങള്‍ക്ക് വ്യക്തിഗത ആനുകൂല്യമായി ഒരു ലക്ഷം രൂപയുമാണ് നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമലാ മധു, പ്രശാന്ത്, പ്രവീണ, അഖില്‍ രാജ്, മായ, കുടുംബശ്രീ അധ്യക്ഷ ഫൗസിയാ അബു എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ