Tuesday, September 29, 2026
Homeകേരളംവായന വീട്ടിൽ നിന്നും ആരംഭിക്കണം: ബഹു: ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ

വായന വീട്ടിൽ നിന്നും ആരംഭിക്കണം: ബഹു: ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ

ദീപ ആർ അടൂർ

എറണാകുളം: എഴുത്തുകൂട്ടം ദ കമ്മ്യൂൺ ഓഫ് ലെറ്റേഴ്സിന്റെ ഏഴാമത് വാർഷികം എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽവച്ച് നടന്നു. ഗവർണർ ശ്രീ. രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം നിർവഹിച്ചു. വായന വീട്ടിൽനിന്ന് ആരംഭിക്കണം, സമൂഹത്തോടും ഭാവി തലമുറയോടും പ്രതിബദ്ധതയുള്ള എഴുത്തുകൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകൂട്ടം പ്രസിദ്ധീകരിച്ച പുതിയ മാസിക “കഥയും കവിതയും” ഗവർണർ പ്രകാശനം ചെയ്തു. കൊച്ചി മേയർ എം. അനിൽകുമാർ, മുതിർന്ന എഴുത്തുകാരൻ ശ്രീ. സി. രാധാകൃഷ്ണൻ, എഴുത്തുകൂട്ടം ജനറൽ സെക്രട്ടറി ശ്രീ. വടയാർ സുനിൽ, വൈസ് പ്രസിഡന്റ്‌ ശ്രീമതി. മഞ്ജു സാം എന്നിവർ സംസാരിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിവിധ സെഷനുകളിൽ എഴുത്തുകാരായ വി ആർ സുധീഷ്, സുരേഷ് കുമാർ വി, ഷിബു ചക്രവർത്തി, ജോർജ് ജോസഫ് കെ, സതീജ വി ആർ, പി ശിവപ്രസാദ്, സുഭാഷ് ബാബു ജി, ദത്താത്രേയ ദത്തു, ഷീബ എം ജോൺ, ശ്രീലത ഷമ്മി, രമ പിഷാരടി തുടങ്ങിയവർ പങ്കെടുത്തു.
എഴുത്തുകൂട്ടം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ദീപ ആർ അടൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ