Sunday, June 14, 2026
Homeകേരളംസംസ്ഥാനത്ത് മൂന്നു ദിവസത്തേയ്ക്ക് അതിതീവ്ര മഴയ്ക്ക് സാധ്യത, അതീവ ജാഗ്രത നിർദേശം : കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മൂന്നു ദിവസത്തേയ്ക്ക് അതിതീവ്ര മഴയ്ക്ക് സാധ്യത, അതീവ ജാഗ്രത നിർദേശം : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ് മുന്നറിയിപ്പ്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് റെഡ് അലർട്ട്. ഇന്ന് കണ്ണൂരും കാസർകോഡും ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

കേരളത്തിൽ പതിവിലും നേരത്തെ ഈ വർഷം കാലവർഷം ആരംഭിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ഡോക്ടർ നരേഷ് കുമാർ വ്യക്തമാക്കി.

കാലവർഷത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെട്ടു. കിഴക്കൻ മധ്യ കൊങ്കൻ മേഖലകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് ഇതിന് കാരണം. ഇത് മൂലം കേരളത്തിൽ അടുത്ത 3 ദിവസം ശക്തമായ മഴ ലഭിക്കും. അതിന് ശേഷം മഴയുടെ അളവിൽ നേരിയ കുറവ് അനിഭവപ്പെടും. ഈ മൂന്നു ദിവസം കേരളത്തിൽ മാത്രം 20 സെൻ്റിമീറ്ററിലധികം മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com