Thursday, June 25, 2026
Homeകേരളംസംസ്ഥാനത്തെ വന്യമൃഗ ശല്യം തടയാൻ നായാട്ടിന് കേന്ദ്രത്തോട് അനുമതി ആവശ്യപ്പെട്ടു : മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തെ വന്യമൃഗ ശല്യം തടയാൻ നായാട്ടിന് കേന്ദ്രത്തോട് അനുമതി ആവശ്യപ്പെട്ടു : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്തു വന്യമൃഗ ശല്യം തടയാൻ നായാട്ടിനുള്ള അനുമതി രാജ്യത്ത് നിരോധിച്ചിരിക്കുകയാണെന്നും ഈ സാഹചര്യം മാറണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. വന്യമൃ​ഗങ്ങളെ തൊടാൻ പാടില്ലെന്ന നിലയിലാണ് ഇപ്പോൾ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രം ഇതിനെതിരാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര നിയമത്തിൽ മാറ്റം വരണമെന്നും വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ നായറ്റാണ് വഴി എന്നും നിയമത്തിൽ കാലാനുസൃതമായ മാറ്റം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടർഭരണ പ്രതീക്ഷയിൽ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം മുഖ്യമന്ത്രിയും മന്ത്രിമാരും കേക്ക് മുറിച്ച് ആഘോഷിച്ചു. വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിഞ്ഞെന്ന ചാരിതാർത്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളം വികസനത്തിന്റേയും സാമൂഹ്യ പുരോ​ഗതിയുടേയും 9 വർഷങ്ങൾ പിന്നിട്ടുവെന്നും ദേശീയപാതയുടെ പണികൾ നല്ല രീതിയിൽ പുരോ​ഗമിക്കുന്നുവന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം യാഥാർത്ഥ്യമാക്കാനായി.പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച പോലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കും. ക്ഷേമപെൻഷൻ കുടിശിക തീർത്തു.

നവകേരളം എന്ന സ്വപ്നത്തിലേക്ക് കേരളം മുന്നേറുന്നു. ആശ്വാസ സമരം പരിഹരിക്കാൻ ഇനി ഇടപെടൽ ഉണ്ടാകില്ല, പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.അർഹമായവ തടഞ്ഞുവച്ച് കേന്ദ്രം കേരളത്തെ ഞെരുക്കുന്നു. ദേശീയപാത ഇടിഞ്ഞത് നിർഭാഗ്യകരം. വെള്ളിയാഴ്ച സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് സമർപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com