Wednesday, June 24, 2026
Homeകേരളംപുനലൂര്‍ കുമ്പഴ റോഡ്‌ : അപകടം ഒഴിഞ്ഞ നേരമില്ല : അമിത വേഗത തന്നെ

പുനലൂര്‍ കുമ്പഴ റോഡ്‌ : അപകടം ഒഴിഞ്ഞ നേരമില്ല : അമിത വേഗത തന്നെ

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പുനലൂര്‍ മുതല്‍ കുമ്പഴ വരെയുള്ള റോഡില്‍ നിത്യവും വാഹന അപകടം . കൂടല്‍ മുതല്‍ കുമ്പഴ വരെയുള്ള ഭാഗങ്ങളില്‍ അടിക്കടി അപകടം ഉണ്ടാകുമ്പോള്‍ അമിത വേഗത തന്നെയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം എന്ന് റോഡു നിരത്ത് വിഭാഗം പറയുന്നു .

കൂടല്‍ ,മുറിഞ്ഞകല്‍ , എലിയറക്കല്‍ ,മാമ്മൂട് ,ഇളകൊള്ളൂര്‍ ഭാഗങ്ങളില്‍ ആണ് മിക്ക ദിനവും അപകടം ഉണ്ടാകുന്നത് . ഈ അപകടങ്ങളില്‍ ഏതാനും ആളുകള്‍ മരണപ്പെടുകയും ചെയ്തു .

ഇന്നലെ രാത്രിയിലും കോന്നി മാമ്മൂട്ടില്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു . ആയിരക്കണക്കിന് വാഹനങ്ങള്‍ ആണ് ഈ വഴി പോകുന്നത് . കൊട്ടാരക്കര ,അടൂര്‍ , തിരുവല്ല എം സി റോഡ്‌ ഉപേക്ഷിച്ചു പത്തനാപുരം കോന്നി റാന്നി മൂവാറ്റുപുഴ റോഡിലൂടെ ആണ് എറണാകുളം തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് ആളുകള്‍ കൂടുതലായി പോകുന്നത് . റോഡ്‌ പണികള്‍ കഴിഞ്ഞതോടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് ഈ റോഡ്‌ പലരും തിരഞ്ഞെടുക്കുന്നത് .

വാഹനങ്ങളില്‍ നിന്നും തുള്ളി തുള്ളിയായി വീഴുന്ന ഓയില്‍ മഴയത്ത് മഴവെള്ളവുമായി കൂടികലര്‍ന്നു കിടക്കുന്നതിനാല്‍ വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ വളരെ പെട്ടെന്ന് ബ്രേക്ക് അമര്‍ത്തിയാല്‍ നിയന്ത്രണം വിടുന്ന അപകടം ആണ് ഇവിടെ കൂടുതലായി സംഭവിച്ചിരിക്കുന്നത് . അത്തരം അപകടം ആണ് കഴിഞ്ഞിടെ എല്ലാം നടന്നത് .റോഡില്‍ കുണ്ടും കുഴിയും ഇല്ലാത്തതിനാല്‍ ഡ്രൈവര്‍ക്ക് ആയാസകരമായി ഡ്രൈവിംഗ് നടത്തേണ്ട സാഹചര്യം ഇല്ല . ഇത് ഡ്രൈവറെ ഉറക്കത്തിലേക്ക് വഴുതി വീഴ്ത്തുന്നു . വാഹനം നിയന്ത്രണം വിടുമ്പോള്‍ ഞെട്ടി ഉണര്‍ന്നു ബ്രേക്കില്‍ പെട്ടെന്ന് കാല്‍ അമര്‍ത്തുമ്പോള്‍ വാഹനം നിയന്ത്രണം വിട്ടു മറിയും . വേഗത കുറച്ചു പോയാല്‍ ഈ റോഡിലെ അപകടം വളരെയേറെ കുറയ്ക്കാന്‍ സാധിക്കും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com