Thursday, October 1, 2026
Homeകേരളംമരിക്കാത്തയാളെ കൊല്ലുന്ന സമൂഹമാധ്യമങ്ങൾ: പ്രവാസി സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി മരിച്ചതായി വ്യാജ പ്രചാരണം

മരിക്കാത്തയാളെ കൊല്ലുന്ന സമൂഹമാധ്യമങ്ങൾ: പ്രവാസി സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി മരിച്ചതായി വ്യാജ പ്രചാരണം

ഗൾഫ് പ്രവാസ ലോകത്തെ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മരിച്ചതായി വ്യാജ പ്രചാരണം. സോഷ്യൽ മീഡിയയിൽ ഈ പ്രചാരണം അരങ്ങു തകർക്കുമ്പോൾ നിജസ്ഥിതി വെളിപ്പെടുത്തി അഷ്റഫ് തന്നെ ലൈവിലെത്തി എന്നതാണ് സത്യം. മാത്രമല്ല, അദ്ദേഹം കുറിപ്പും പോസ്റ്റ് ചെയ്തു.

‘ഞാന്‍ മരണപ്പെട്ടതായുള്ള വ്യാജവാര്‍ത്ത പരക്കെ പ്രചരിക്കുന്നു; പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍. നിജസ്ഥിതി തിരക്കിയുള്ള ഫോണ്‍കോളുകളും നിരവധി. സുഹൃത്തുക്കളേ, എന്നെ സ്‌നേഹിക്കുന്നവരേ… ഞാന്‍ ജീവനോടെ ഇരിപ്പുണ്ട്’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനാണ് അഷ്റഫ്. യുഎഇയിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മുന്നിൽ നിന്ന് അതത് നാടുകളിലേക്ക് അയക്കുന്നതിൽ വ്യാപൃതനാണ് അഷ്റഫ്. പതിറ്റാണ്ടുകളായി അദ്ദേഹം ഈ സേവന രംഗത്തുണ്ട്. ലോക കേരള സഭാംഗമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ