പത്തനംതിട്ട വനിതാ കലാ സാഹിതിയുടെ നേതൃത്വത്തിൽ പന്തളം സുകുമാരപിള്ള പഠന കേന്ദ്രത്തിൽ (എം.എൻ – Tv സ്മാരകം പന്തളം)വെച്ച് എം. ടി. വാസുദേവൻ നായർ – പി ജയചന്ദ്രൻ അനുസ്മരണം നടത്തി.
പ്രസിഡൻ്റ് രേഖ അനിൽ ന്റെ അദ്ധ്യക്ഷതയിൽ വനിതാ കലാസാഹിതി രക്ഷാധികാരി ശ്രീമതി ഗിരിജ കുമാരി സ്വാഗതവും സെക്രട്ടറി കെ.പത്മിനി അമ്മ കൃതജ്ഞതയും പറഞ്ഞു. ഭാവഗായകൻ ജയചന്ദ്രനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ പാട്ടുകൾ ഭാവസാന്ദ്രമായി പാടിക്കൊണ്ട് ശ്രീ അനു കടമ്പനിട്ട സംസാരിച്ചു. എം.ടി.യെക്കുറിച്ച് ശ്രീമതി സുമരാജശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീ ലക്ഷ്മി മംഗലത്ത്,ശ്രീ തെങ്ങമം ഗോപകുമാർ, ശ്രീ അജിത് . ആർ പിള്ള,ശ്രീ ഹിരണ്യഅടൂർ, ശ്രീ അജിതകുമാർ, ശ്രീമതി ജ്യോതി, ശ്രീമതി ദീപ. R,ശ്രീമതി രാജി ചെറിയാൻ,ശ്രീമതി അഞ്ജലി വിജയൻ, ശ്രീമതി അജിത ടീച്ചർഎന്നിവർ അനുസ്മരിച്ചു. ശ്രീമതി ധന്യ ശങ്കരി, ശ്രീ വിബിൻ , തുടങ്ങിയവർ ഗാനങ്ങളും ആലപിച്ചു.