Sunday, July 26, 2026
Homeകേരളംകുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത മക്കളെ പീഡിപ്പിച്ച കേസിൽ അമ്മയും അറസ്റ്റിൽ

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത മക്കളെ പീഡിപ്പിച്ച കേസിൽ അമ്മയും അറസ്റ്റിൽ

പെരുമ്പാവൂർ കുറുപ്പംപടിയിൽ അമ്മയുടെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മ അറസ്റ്റിൽ. മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയെ അറസ്റ്റ് ചെയ്തത്. അതേസമയം അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. എന്നാൽ സുഹൃത്ത് ധനേഷ് പെൺകുട്ടികളെ ഉപദ്രവിച്ചതായി അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കുട്ടികളും ക്ലാസ് ടീച്ചറും നൽകിയ മൊഴിയാണ് അമ്മയുടെ അറസ്റ്റിന് നിർണായകമായത്.

കേസിൽ ഇരയായ പെൺകുട്ടികളുടെ രഹസ്യമൊഴി പെരുമ്പാവൂർ മജിസ്ട്രേറ്റിന് മുന്നിൽ പൊലീസ് രേഖപ്പെടുത്തി. 10നും 12നും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്ത്, ടാക്സി ഡ്രൈവറായ ധനേഷിനെ കുറുപ്പംപടി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്താണ് പീഡനം നടന്നത്. പെൺകുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതി ഇപ്പോൾ റിമാൻഡിലാണ്.

പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വർഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗ ബാധിതനായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന ടാക്സി ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച ധനേഷ്. പിതാവിന്റെ മരണശേഷം ശനി, ഞായർ ദിവസങ്ങളിൽ ധനേഷ് വീട്ടിലെത്തുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com