Sunday, October 4, 2026
Homeകേരളംകോഴിക്കോട് വിർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ 83കാരനായ വയോധികനിൽ നിന്നും സൈബർ തട്ടിപ്പ് സംഘം 8.8 ലക്ഷം...

കോഴിക്കോട് വിർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ 83കാരനായ വയോധികനിൽ നിന്നും സൈബർ തട്ടിപ്പ് സംഘം 8.8 ലക്ഷം രൂപ തട്ടിയെടുത്തു

കോഴിക്കോട്:- മുംബൈയിൽ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് തട്ടിപ്പ് നടന്നത്.

മുംബൈയിലെ സൈബർ ക്രൈം പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എന്ന് പരിചയപ്പെടുത്തിയാണ് വയോധികന് വെർച്വൽ അറസ്റ്റ് തട്ടിപ്പ് കോൾ വന്നത്. മുംബെയിൽ ജോലി ചെയ്തിരുന്ന സമയത്ത് വയോധികൻ മനുഷ്യക്കടത്ത് നടത്തിയെന്ന് പറഞ്ഞ തട്ടിപ്പ് സംഘം കേസിന്റെ ആവശ്യത്തിനാണെന്നു പറഞ്ഞ് വയോധികന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ കൈവശപ്പെടുത്തുകയും പണം ട്രാൻസ്ഫർ ചെയ്ത് എടുക്കുകയുമായിരുന്നു.

തെലങ്കാനയിലെ അക്കൌണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തതതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എലത്തൂർ പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ