Friday, October 9, 2026
Homeകേരളംകോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട് :-ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബില(23)യാണ് മരിച്ചത്. പ്രതി യാസിർ ആണ് പിടിയിലായിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം വെച്ചാണ് പിടികൂടിയത്. ഇയാൾ കൃത്യം നടത്തിയ ശേഷം കാറിൽ രക്ഷപ്പെടുന്ന ദൃശൃങ്ങൾ പുറത്ത് വന്നിരുന്നു. യാസിർ ബാലുശ്ശേരി എസ്സ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽനിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ കാറുമായി കടന്നു കളയുകയായിരുന്നു.

കാറിലായിരുന്നു അക്രമം നടത്താൻ ഇയാൾ എത്തിയത്. ഇതേ കാറിൽ തന്നെ ഇയാൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. ആക്രമണത്തിൽ ഷിബിയുടെ പിതാവ് അബ്ദു റഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ കുടുംബ വഴക്കാണെന്നും യാസിർ ലഹരിക്കടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

വൈകീട്ട് 7 മണിയോടെയാണ് യാസർ ഭാര്യ ഷിബിലയുടെ വീട്ടിൽ എത്തി ആക്രമണം നടത്തിയത്. ഷിബിലയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് അബ്ദു റഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും പരുക്കേറ്റു. കത്തി കൊണ്ട് കഴുത്തിൽ കുത്തേറ്റ  ഷിബിലയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. യാസർ മയക്കുമരുന്ന് സംഘത്തിൻ്റെ കണ്ണിയാണെന്ന് ആരോപണം ഉണ്ട്.

പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കിൻ്റെ സുഹൃത്താണ് യാസർ. ആക്രമണത്തിന് ശേഷം കാറിൽ കയറി രക്ഷപ്പെട്ട പ്രതി എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറച്ച് പണം നൽകാതെയാണ് രക്ഷപ്പെട്ടിരുന്നത്.

പരുക്കേറ്റ അബ്ദു റഹ്മാൻ, ഭാര്യ ഹസീന എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബവഴക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 28 ന് ഷിബില, യാസറിനെതിരെ നൽകിയ പരാതി താമരശ്ശേരി പോലീസ് ഗൗരവത്തിൽ എടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ