കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് വച്ച് പീഡിപ്പിച്ച കേസിൽ ശാലു കിംഗ്സ് മീഡിയ, ശാലു കിംഗ്സ് വ്‌ളോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തുന്ന മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.
മംഗലാപുരത്ത് വച്ച് കൊയിലാണ്ടി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. വിവാഹം വാഗ്ദാനം നൽകിയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.



