പെരുമ്പാവൂർ: റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പെരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് (1)ണ് മരിച്ചത്. വൈകിട്ട് 5 മണിക്കാണ് സംഭവം.
മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



