Wednesday, November 18, 2026
Homeകേരളംഅരിവിലക്കയറ്റം ക്രമാതീതമെന്ന പ്രചാരണം വാസ്തവവിരുദ്ധമെന്ന് ഭക്ഷ്യ വകുപ്പ്: അരി വിലക്കയറ്റതോതില്‍ കേരളം 17-ാമത്

അരിവിലക്കയറ്റം ക്രമാതീതമെന്ന പ്രചാരണം വാസ്തവവിരുദ്ധമെന്ന് ഭക്ഷ്യ വകുപ്പ്: അരി വിലക്കയറ്റതോതില്‍ കേരളം 17-ാമത്

അരിവിലക്കയറ്റം ക്രമാതീതമെന്ന പ്രചാരണം വാസ്തവവിരുദ്ധമെന്ന് വിലക്കയറ്റമുണ്ടെന്ന പ്രചാരണത്തില്‍ വാസ്തവമില്ലെന്നു ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. വ്യാജപ്രചരണം നടത്തി കൃത്രിമ വിലക്കയറ്റം സഷ്ടിച്ച് അരിവിലയും ഭക്ഷണവിലയും വര്‍ധിപ്പിക്കാനുള്ള നീക്കമാണിതിനു പിന്നിലെന്നു സംശയിക്കുന്നു.

ഓണക്കാലശേഷം ഇതുവരെ അരിവിലയില്‍ നേരിയ ഉയര്‍ചതാഴ്ച കാണുന്നുണ്ട്. എങ്കിലും ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍, ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥര്‍ക്കു മന്ത്രി അനൂപ് ജേക്കബ് നൽകി. കൃത്രിമ വിലക്കയറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.
പ്രചാരണത്തിനു നിലവിലെ യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്നാണു വ്യക്തമായത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മൊത്തവ്യാപാര കേന്ദ്രങ്ങളിലും നഗര-ഗ്രാമപ്രദേശങ്ങളിലെ ചില്ലറ വില്‍പനകേന്ദ്രങ്ങളിലും വിലനിലവാരം നിരീക്ഷിച്ചു. അനേ്വഷണത്തില്‍ അരി വിലയില്‍ ക്രമാധീത വര്‍ധന കണ്ടെത്താനായില്ല.

കുത്തരി ഉണ്ട: 45-50, വടി: 48-56.85, പച്ചരി: 50, ജയ: 45-53.50, കുറുവ: 43-50, പൊന്നി: 70-75 എന്നിങ്ങനെയാണു ചില്ലറവില.
കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇമ്പ്‌ളിമെന്റേഷന്‍ വകുപ്പ് ഈ മാസം പുറപ്പെടുവിച്ച കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് ചാര്‍ട്ട് പ്രകാരം, ഒക്‌ടോബറിലെ ദേശീയ ചില്ലറ അരിവില വര്‍ധനസൂചിക പ്രകാരം (റീറ്റെയില്‍ റൈസ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്) കേരളം 17-ാമതാണ്.

അരിവില സൂചികയില്‍ കഴിഞ്ഞമാസത്തെ ദേശീയ ശരാശരി 12.51% ആണെങ്കില്‍, കേരളത്തില്‍ 8.54% മാത്രമാണ്. അരിയുടെ വിലക്കയറ്റത്തില്‍ പുതുച്ചേരി 28.54%, ആന്ധ്ര പ്രദേശ് 26.69%, തെലങ്കാന 24.47%, കര്‍ണാടക 22.43%, ദാദ്ര- നാഗര്‍ ഹവേലി 21.11% സംസ്ഥാനങ്ങളാണു മുന്നിലുള്ളത്.

രാജ്യത്തെ ഭക്ഷ്യവിലക്കയറ്റതോതില്‍ (ഫുഡ് ഇന്‍ഫ്ളേഷന്‍ പട്ടിക) കേരളം അഞ്ചാമതാണ് (10.92 %). പൊതു വിലക്കയറ്റത്തിന്റെ പട്ടികയില്‍ കേരളം ( 4.37%) പതിനഞ്ചാമതും.
അതേസമയം, സംസ്ഥാന ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്‍െ്റ പ്രൈസ് മോണിട്ടറിംഗ് സെല്‍ തയാറാക്കുന്ന പ്രതിദിന വിലപരിശോധനാ പട്ടികപ്രകാരം, കഴിഞ്ഞ ജൂലൈ മുതല്‍ ഈമാസം 13 വരെ മട്ട അരിക്കു ശരാശരി 1.50-190 രൂപയുടെ വര്‍ധന മാത്രമാണു കാണുന്നത്. പൊന്നിഅരി വില വര്‍ധിച്ചെങ്കിലും കേരളത്തില്‍ ഉപഭോഗം വളരെ കുറവാണ്. പൊന്നിയുടെ വില മറയാക്കിയാണു അരിവില വര്‍ധിച്ചെന്നു വ്യാപകമായി പ്രചരിപ്പിക്കുന്നത്.

യാഥാര്‍ഥ്യം ഇതായിരിക്കേ, അരി വില വര്‍ധിച്ചുവെന്നു മുറവിളികൂട്ടി വരുംമാസങ്ങളില്‍ അരിവിലയും ഭക്ഷണവിലയും കൃത്രിമമായി ഉയര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ തടയും. അതിനായി ഓണക്കാലത്തെന്നപോലെ അരി ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ കൂടുതലായി വിപണിയിലെത്തിക്കും. രാജ്യത്തുള്ള പൊതുവിലക്കയറ്റത്തില്‍ കേരളത്തിനു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് ഇവിടത്തെ പൊതുവിതരണ സംവിധാനം ശക്തമായതിനാലാണെന്നും ഭക്ഷ്യ വകുപ്പ് അധികൃതർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ