Wednesday, November 18, 2026
Homeകേരളംസർക്കാർ സ്പോൺസേർ‍ഡ് പ്രോഗ്രാം, സഭയെ മുറിവേൽപ്പിച്ചു, പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളി പ്രവേശനത്തിന് പിന്നാലെ രൂക്ഷ...

സർക്കാർ സ്പോൺസേർ‍ഡ് പ്രോഗ്രാം, സഭയെ മുറിവേൽപ്പിച്ചു, പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളി പ്രവേശനത്തിന് പിന്നാലെ രൂക്ഷ വിമർശനകളുമായി ഓർത്തഡോക്സ്‌ സഭ

കോട്ടയം: പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളിയിലെ പ്രവേശനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസന അധിപന്‍ യുഹാനോന്‍ മര്‍ ദീയസ്‌കോറസ് ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മണര്‍കാട് പള്ളിയിലെ പ്രവേശനം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്നായിരുന്നു വിമര്‍ശനം. ചര്‍ച്ചകള്‍ക്ക് വേണ്ടി ദേവലോകത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കുവാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നു. എന്നാല്‍ നൈമിഷിക സന്തോഷത്തിന് വേണ്ടി ശാശ്വാത സമാധാനത്തെ തച്ചുടയ്ക്കുവാന്‍ ശ്രമിച്ചുവെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണം.

സഭ ഒന്നായാല്‍ സ്വര്‍ഗം സന്തോഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് ശേഷമുണ്ടായത് അസമാധാനം സൃഷ്ടിക്കുന്ന കാര്യങ്ങളാണെന്ന് സഭ ചൂണ്ടിക്കാട്ടി. മണര്‍കാടും, കോതമംഗലത്തും നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനം രണ്ട് കൂട്ടരെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടായിരുന്നു. അത് ചെയ്യാതെ ഒരു വിഭാഗത്തിനൊപ്പം നിന്ന് മലങ്കരസഭയെ മുറിവേല്‍പ്പിച്ചു. ആത്മാഭിമാനം നഷ്ടപ്പെടുത്താതെ പരിഹാരം കാണുന്നത് ഇങ്ങനെയാണോയെന്നും ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസന അധിപന്‍ യുഹാനോന്‍ മര്‍ ദീയസ്‌കോറസ് പ്രതികരിച്ചത്. സമാധാനശ്രമം പാര്‍ട്ടിയിലുള്ളവര്‍ അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ സമാധാനശ്രമത്തിന് തുരങ്കം വെച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ളവരാണ്. മുഖ്യമന്ത്രിയുടെ ആത്മാര്‍ത്ഥമായ ശ്രമത്തെ പാര്‍ട്ടിയിലുള്ളവരും, ചില ഘടകകക്ഷികളും ചേര്‍ന്ന് തകിടം മറിച്ചുവെന്നും ആരോപണമുണ്ട്.

യാക്കോബായ സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മണര്‍കാട് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളിയതോടെയാണ് മണര്‍കാട് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വഴിയൊരുങ്ങിയത്. കത്തീഡ്രലില്‍ എത്തിയ പാത്രിയര്‍ക്കീസ് ബാവ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു. ബാവയെ സ്വീകരിക്കുന്നതിനായി പള്ളി അങ്കണത്തില്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ