ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നാദാപുരം തലശ്ശേരി സംസ്ഥാനപാതയിലാണ് അപകടം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ബൈക്ക് യാത്രികനായ അതിഥി തൊഴിലാളിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ നാദാപുരം മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.



