Tuesday, November 10, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണം 360 രൂപയുടെ കുറവോടെ 1,05,680 രൂപയിലും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,210 രൂപയിലെത്തി. രണ്ട് ദിവസത്തെ തുടർച്ചയായ വർധനവിന് പിന്നാലെയാണ് സ്വർണ വിലയിൽ കുറവ് റിപ്പോർട്ട് ചെയ്യുന്നത്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയുടെ കുറവാണു ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 10,810 രൂപയും പവന് 86,480 രൂപയുമാണ് വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ​ഗ്രാമിന് 205 രൂപയും പത്ത് ​ഗ്രാമിന് 2050 രൂപയുമാണ് ഇന്നത്തെ നിരക്ക്. നിലവില രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,100 ഡോളർ നിലവാരത്തിൽ നേരിയ ഇടിവിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണിയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ നിന്ന് 24 ശതമാനത്തോളം ഇടിഞ്ഞപ്പോൾ ഇന്ത്യയില്‍ കുറഞ്ഞത് 20 ശതമാനം മാത്രമായിരിന്നു . ആഗോളതലത്തിൽ ഉണ്ടായ വലിയ തകർച്ചയുടെ പൂർണ്ണമായ ആശ്വാസം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിക്കാത്തതിന് പിന്നിൽ ഇറക്കുമതി തീരുവ വർധനയും രൂപയുടെ മൂല്യത്തകർച്ചയുമാണെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ജനുവരി 29-ന് ഔൺസിന് 5,379 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തിയ ആഗോള സ്പോട്ട് സ്വർണവില നവംബർ ആദ്യവാരത്തോടെ 4,068.71 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ഏകദേശം 24 ശതമാനത്തിന്റെ കുറവാണ് ആഗോളതലത്തിൽ ഉണ്ടായത്. എന്നാൽ ഡൽഹി വിപണിയിൽ ജനുവരി 29-ന് 10 ഗ്രാമിന് 1,83,000 രൂപയായിരുന്ന 99.9% പരിശുദ്ധിയുള്ള സ്വർണത്തിന് ധൻതേരസ് ദിനത്തിൽ 1,46,300 രൂപയായിരുന്നു വില. അതായത്, ഇന്ത്യയിലെ വിലയിടിവ് 20 ശതമാനത്തിൽ മാത്രമായി ചുരുങ്ങി.

ജനുവരിയിൽ സ്വർണം റെക്കോർഡ് നിരക്കിലെത്തിയപ്പോൾ ഇന്ത്യയിലെ ഇറക്കുമതി തീരുവ 6 ശതമാനമായിരുന്നു. എന്നാൽ ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയുടെ സമ്മർദ്ദവും കുറയ്ക്കുന്നതിനായി മെയ് 13-ന് കേന്ദ്ര സർക്കാർ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും സെസ്സും ഉൾപ്പെടെ ഫലപ്രദമായ തീരുവ 15 ശതമാനമായി ഉയർത്തി. തീരുവയിലെ ഈ 8.5% വർധനവ് ആഗോളതലത്തിലെ വിലയിടിവിന്റെ വലിയൊരു പങ്കും ആഭ്യന്തര വിപണിയിൽ ഇല്ലാതാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ