Monday, November 9, 2026
Homeകേരളംഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന അരിമുറുക്ക് നിർമ്മാണ യൂണിറ്റ് അടപ്പിച്ചു

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന അരിമുറുക്ക് നിർമ്മാണ യൂണിറ്റ് അടപ്പിച്ചു

മലപ്പുറം സർക്കിളിൽ പൂക്കോട്ടൂർ പഞ്ചായത്തിൽ ഉൽപൂഴിപ്പറമ്പിൽ എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന മുറുക്ക് നിർമാണ യൂണിറ്റ് പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി. പരിശോധനയിൽ സ്ഥാപനം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിച്ചിരുന്നത്.

സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷ ലൈസൻസോ നെയിംബോർഡോ ഉണ്ടായിരുന്നില്ല. ചെളിപുരണ്ട തറയിലും, ടോയ്‌ലറ്റിന് സമീപത്തുമായാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ജീവനക്കാർ ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മുറുക്ക് നിർമ്മാണം നടത്തിയിരുന്നത്. സ്ഥാപനത്തിന്റെ പരിസരവും വൃത്തിഹീനമായ നിലയിലായിരുന്നു.

മേൽപ്പറഞ്ഞ ഗുരുതരമായ ന്യൂനതകൾ കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ച് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിന് നോട്ടീസ് നൽകി.
#pookkotturgramapanchayath
#MalappuramDistrict
#foodsafety
#foodsafetymalappuram
#panchayathvarthakal
#kmshaji #LSGD #Gramaswaraj #KMuraleedharan #KeralaFoodSafety

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ