Thursday, October 22, 2026
Homeകേരളംഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടര്‍ന്ന് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടികളെ ഏറ്റെടുക്കാനെത്തിയ സിഡബ്ല്യുസി ഉദ്യോഗസ്ഥരെ ഭീഷണിപെടുത്തി...

ഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടര്‍ന്ന് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടികളെ ഏറ്റെടുക്കാനെത്തിയ സിഡബ്ല്യുസി ഉദ്യോഗസ്ഥരെ ഭീഷണിപെടുത്തി അമ്മ താര

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടര്‍ന്ന് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടികളെ ഏറ്റെടുക്കാനെത്തിയ സിഡബ്ല്യുസി ഉദ്യോഗസ്ഥരെ ഭീഷണിപെടുത്തി അമ്മ താര. ഗാന്ധിഭവനില്‍ നിന്ന് അവധിക്ക് കൊണ്ടുപോയ കുട്ടികളെ ദമ്പതികള്‍ തിരികെ നല്‍കിയിരുന്നില്ല. കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ എത്തിയ ഉദ്യോഗസ്ഥരോടായിരുന്നു ഭീഷണി. ഇതിലും വലിയ ഗാന്ധിഭവനില്‍ നിന്ന് താന്‍ ഇറങ്ങി പോന്നിട്ടുണ്ടെന്നായിരുന്നു താരയുടെ വെല്ലുവിളി.

രാജേഷ് – താര ദമ്പതികളുടെ ഏഴ് കുട്ടികളില്‍ രണ്ട് ആണ്‍കുട്ടികളാണ് മരിച്ചത്. നാല് പെണ്‍കുട്ടികളെ ഇതിനോടകം സിഡബ്ല്യുസി ചൈല്‍ഡ് ഹോമിലേക്ക് മാറ്റി. നവജാതശിശു ദമ്പതികള്‍ക്ക് ഒപ്പം സുരക്ഷിതമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. എന്നാല്‍, ഇതിന് മാതാവിന്റെ സമ്മതം വേണം. അമ്മ താരയുമായി സിഡബ്ല്യുസി അധികൃതര്‍ സംസാരിച്ചെങ്കിലും വിസമ്മതം അറിയിക്കുകയായിരുന്നു.

കുട്ടിയെ വിട്ടുതരില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് താരയുടെ ആവശ്യം. ഇതില്‍ സിഡബ്ല്യുസി എതിര്‍പ്പറിയിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ഏറ്റെടുക്കുന്നതിനായി നിയമോപദേശം തേടുകയാണ് സിഡബ്ല്യുസി. അതേസമയം, രണ്ട് വയസുകാരന്റെ മരണം ഇന്നലെയാണ് താരയെ അറിയിച്ചത്. സ്വന്തം കുഞ്ഞ് മരിച്ചതറിഞ്ഞിട്ടും അമ്മയ്ക്ക് ഭാവവ്യത്യാസങ്ങളുണ്ടായിരുന്നില്ല. താരയ്ക്ക് ഉടന്‍ കൗണ്‍സലിങ് നല്‍കാനാണ് തീരുമാനം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഉടന്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് കൈമാറും

രാജേഷ് – താര ദമ്പതികളുടെ ഏഴ് കുട്ടികളില്‍ ആറാമത്തെ ആളായിരുന്നു രണ്ടുവയസ്സുകാരന്‍ രാഹുല്‍. പോഷകാഹര കുറവ് മൂലമുണ്ടായ അസുഖങ്ങളാണ് രാഹുലിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഒമ്പത് വര്‍ഷം മുമ്പ് ഇവരുടെ മൂന്നര മാസം പ്രായമുള്ള ഒരു കുട്ടിയും മരിച്ചിരുന്നു. ആരെയും അറിയിക്കാതെ ബന്ധുവീട്ടില്‍ മൃതദേഹം മറവ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടി മരിച്ചതിന് ഔദ്യോഗിക രേഖകളില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ