കണ്ണൂർ പാപ്പിനിശേരി ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയിൽ നിന്ന് ഒക്സിജൻ സിലിണ്ടർ തെറിച്ച് വീൺ ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരൻ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് (47) മരിച്ചത്. ധർമ്മശാലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം
പാപ്പിനിശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി ഒമ്പരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശ്രീ ജിത്തിനെ നാട്ടുകാരും പോലീസും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടമുണ്ടാക്കിയലോറി വളപട്ടണം പൊലീസ് പിടികൂടി. കെ എസ് ഐ ബി സബ് എൻജിനീയറായി ജോലി ചെയ്തു വരികയാണ് ശ്രീജിത്ത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാതെയാണ് ഭാരമുള്ള സിലിണ്ടറുമായി ലോറി സഞ്ചരിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.



