Thursday, October 15, 2026
Homeകേരളംകടലിലും കരയിലും സഞ്ചരിക്കുന്ന ഹോവർ ക്രാഫ്‌ടുകൾ തലസ്ഥാനത്തിന്‍റെ തീരത്തെത്തി: കാണാൻ അടിമലത്തുറയിൽ എത്തുന്നത് നൂറുകണക്കിനാളുകൾ

കടലിലും കരയിലും സഞ്ചരിക്കുന്ന ഹോവർ ക്രാഫ്‌ടുകൾ തലസ്ഥാനത്തിന്‍റെ തീരത്തെത്തി: കാണാൻ അടിമലത്തുറയിൽ എത്തുന്നത് നൂറുകണക്കിനാളുകൾ

തിരുവനന്തപുരം: തീരസുരക്ഷയുടെ ഭാഗമായി കോസ്റ്റു ഗാർഡിനു വേണ്ടി തദ്ദേശിയമായി നിർമ്മിച്ച, കടലിലും കരയിലും സഞ്ചരിക്കുന്ന ഹോവർ ക്രാഫ്‌ടുകൾ തലസ്ഥാനത്തിന്‍റെ തീരത്തെത്തി. കേരളത്തിലെ വിവിധ തീരങ്ങളിൽ സന്ദർശിച്ച ശേഷം കൊച്ചിയിൽ നിന്നാണ് ഇവ വിഴിഞ്ഞത്തിന് സമീപം അടിമലത്തുറയിലെത്തിയത്.

കടലിലൂടെ സഞ്ചരിച്ച് പെട്ടന്ന് കരയിലേക്ക് പ്രവേശിച്ച ഇവ കാണുന്നതിനായി നൂറുകണക്കിനാളുകളാണ് പെട്ടന്ന് എത്തിയത്. മണിക്കൂറിൽ 96 കിലോ മീറ്റർ വേഗം സഞ്ചരിക്കുന്ന ഇവയ്ക്ക് 8 ടൺ വരെ ഭാരം വഹിക്കാനും 42 സൈനികരെ ഉൾക്കൊള്ളാനുമാകും.

വിഴിഞ്ഞം സ്റ്റേഷൻ കമാൻഡിങ് ഓഫിസർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ‌ ചേർന്നു ഹോവർ ക്രാഫ്‌ടുകളെ സ്വീകരിച്ചു. എച്ച്-561,എച്ച്-562 എന്നീ പേരുകളിലുള്ള ഹോവർക്രാഫ്ടു‌കൾ തീരദേശ പട്രോളിങ്, രക്ഷാപ്രവർത്തനം, ആഴം കുറഞ്ഞ ഭാഗങ്ങളിലെ നിരീക്ഷണം എന്നിവ ഉദ്ദേശിച്ചാണ് സേന ഉപയോഗിക്കുന്നത്. ഗോവയിലെ ചൗഗുലെ ഷിപ്‌യാർഡിൽ പുതുതായിനിർമിച്ച ഇവ നീറ്റിലിറക്കിയ ശേഷമുള്ള പരീക്ഷണ യാത്ര കൊൽക്കത്തയിലെ ഹൽദിയയിൽ അവസാനിക്കും. ഇനി തൂത്തുക്കുടിയിലേക്കാണ് തുടർ യാത്ര

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ