Thursday, October 15, 2026
Homeകേരളംസർക്കാർ നഷ്ടപരിഹാരം നൽകിയില്ല; നെയ്യാറ്റിൻകരയിൽ എം വി ഡി വാഹനം ജപ്തി ചെയ്തു

സർക്കാർ നഷ്ടപരിഹാരം നൽകിയില്ല; നെയ്യാറ്റിൻകരയിൽ എം വി ഡി വാഹനം ജപ്തി ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്‌മെന്റ് വാഹനം ജപ്തി ചെയ്തു. ഭൂമി ഏറ്റെടുത്തതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ കോടതി ഉത്തരവ് പ്രകാരമാണ് ജപ്തി.

1990കളില്‍ പെരുമ്പഴുതൂര്‍ പോളിടെക്‌നിക്കിനായാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. ഏറ്റെടുത്ത സ്വകാര്യ ഭൂമിക്കുള്ള തുക യഥാക്രമം നല്‍കാത്തതിന് ഭൂമിയുടെ ഉടമകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ കോടതി അദാലത്തിലൂടെ വാദികളായ മൂന്നു പേര്‍ക്കുമായി 23 ലക്ഷത്തോളം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ ഈ തുക കൈമാറാന്‍ തയ്യാറാകാത്തതിനാല്‍ ഭൂവുടമകള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വാഹനം കണ്ടുകെട്ടാന്‍ നെയ്യാറ്റിന്‍കര സബ് കോടതി ഉത്തരവിട്ടത്. ഉത്തരവുപ്രകാരം വാഹനം കണ്ടുകെട്ടി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ