Tuesday, July 7, 2026
Homeകേരളംകൊല്ലം എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് വിദ്യാർത്ഥികൾക്ക് H1N1(പന്നിപ്പനി) സ്ഥിരീകരിച്ചു

കൊല്ലം എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് വിദ്യാർത്ഥികൾക്ക് H1N1(പന്നിപ്പനി) സ്ഥിരീകരിച്ചു

കൊല്ലം എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് വിദ്യാർത്ഥികൾക്ക് H1N1 (പന്നിപ്പനി) ഒരേ ക്ലാസിലെ കുട്ടികളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

എന്താണ് H1N1 (സ്വൈൻ ഇൻഫ്ളുവൻസ)?

H1N1 എന്നത് RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണ്. 2009 മുതൽ ഇത് ഒരു ആഗോള പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള ഈ വൈറസ്, മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു.

പകരുന്ന രീതി:

രോഗബാധയുള്ള ഒരാളുടെ ശ്വാസകോശ സ്രവങ്ങളിലൂടെയാണ് H1N1 പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവിലൂടെ ഈ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കും. അസുഖബാധിതനായ ഒരാളിൽ നിന്ന് ഏകദേശം 2 മുതൽ 7 ദിവസം വരെ രോഗം പകരാൻ സാധ്യതയുണ്ട്.

H1N1 പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിക്ക് സമാനമാണ്:

* പനി
* ശരീരവേദന
* തൊണ്ടവേദന
* ചുമ
* ശ്വാസതടസ്സം
* അതിസാരം
* ഛർദ്ദി
* വിറയൽ
* ക്ഷീണം

ആസ്മ, പ്രമേഹം, ഹൃദയരോഗം തുടങ്ങിയ preexisting രോഗങ്ങളുള്ളവരിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.

ചികിത്സാരീതികൾ

H1N1 ബാധ നിയന്ത്രിക്കുന്നതിനും ഗുരുതരാവസ്ഥ ഒഴിവാക്കുന്നതിനും ശരിയായ വിശ്രമം അത്യാവശ്യമാണ്. പനിയും മറ്റ് ലക്ഷണങ്ങളും കുറയ്ക്കുന്നതിനും വൈറസിനെതിരെയും മരുന്നുകൾ നൽകാറുണ്ട്. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്ന ചിലർക്ക് ആന്റിവൈറൽ മരുന്നുകളും നൽകാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com