Tuesday, September 29, 2026
Homeകേരളംസർക്കാർ ആശുപത്രിയിലെ മരുന്ന് ക്ഷാമം: ഒക്ടോബർ 15 ഓടെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി...

സർക്കാർ ആശുപത്രിയിലെ മരുന്ന് ക്ഷാമം: ഒക്ടോബർ 15 ഓടെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

മലപ്പുറം: ഒക്ടോബർ 15ഓടെ സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ലെന്നും ചില മരുന്നുകൾ ഇല്ലെന്നും മന്ത്രി ഒരു പൊതുപ്രസംഗത്തിൽ പറഞ്ഞു. കുറവുള്ള മരുന്നുകൾ വരുത്താൻ നടപടികൾ സ്വീകരിച്ചു. ഡോക്ടർമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. വാഴക്കാട് ഗ്രാമപഞ്ചായത്ത് ഊർക്കടവ് ഹെൽത്ത് സബ്സെൻ്റർ ശിലാ സ്ഥാപന ചടങ്ങിൽ മന്ത്രിയുടെ പ്രസംഗം.

സംസ്ഥാനത്തെ ആരോഗ്യരംഗം നേരിടുന്ന വലിയ പ്രശ്‌നം ഡോക്ടർമാരുടെ കുറവാണെന്ന് മന്ത്രി പറഞ്ഞു. ആ പ്രശ്‌നം പരിഹരിക്കും. ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. സർക്കാരിൽ നിന്ന് 50,000 ലഭിക്കുമ്പോൾ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടർമാർക്ക് ഒന്നര ലക്ഷം രൂപ ലഭിക്കും. പിന്നെങ്ങനെയാണ് സർക്കാർ ആശുപത്രിയിലേക്ക് ഡോക്ടർമാർ വരിക എന്നും മുരളീധരൻ ചോദിച്ചു. ഏത് സർക്കാർ വന്നാലും അവരെയൊക്കെ കൈകാര്യം ചെയ്യുന്ന ചില കൂട്ടരുണ്ട്. അവരില്ലാത്ത ബഹളങ്ങൾ ഉണ്ടാക്കും. ആരോഗ്യ മേഖല കുത്തഴിഞ്ഞ് കിടക്കുന്നുവെന്നും മരുന്ന് കിട്ടാനില്ലെന്നും പ്രചരണങ്ങൾ നടത്തുന്നു മന്ത്രി പറഞ്ഞു. എല്ലാത്തിനേയും ചികിത്സപ്പിഴവെന്ന് പറഞ്ഞ് ഡോക്ടർമാരുടെ മനോവീര്യം തകർത്തു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് ജില്ലകളിലെ ഡോക്ടർമാരുടെ ശമ്പളം 30 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചു. ഗോഡ്, വയനാട്, ഇടുക്കി ഈ ജില്ലകൾ. മലയോരപ്രദേശത്തേക്കും കേരളത്തിൻ്റെ വടക്കേയറ്റത്തേക്കും പോകാൻ ഡോക്ടർമാർക്ക് മടിയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ശമ്പള വർദ്ധന. രണ്ട് കൊല്ലത്തേക്ക് ഇവർക്ക് ട്രാൻസ്‌ഫർ ചെയ്യാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ