തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഐബി. വൈകുന്നേരം 6.15 മുതൽ രാത്രി 12.45 നിയന്ത്രണത്തിന് സാധ്യത. 900 മെഗാവാട്ടിൻ്റെ വൈദ്യുതി കുറവാണ് പ്രതീക്ഷിക്കുന്നത്.
രാത്രിയിൽ യൂണിറ്റിന് 13 രൂപ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഇതുമൂലം ഉണ്ടാകുന്ന കോടികളുടെ അധിക സാമ്പത്തിക ബാധ്യതയിലേക്ക് വരാതിരിക്കാൻ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നൽകി.
കഴിഞ്ഞ 13 ദിവസത്തിനിടെ ആദ്യമായി 50 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി ലഭ്യതയിൽ സ്വയം പര്യാപ്തതയുള്ള സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സാധ്യതയും കെഎസ്ഇബി തേടുന്നുണ്ട്. ഇതിൻ്റെ ഭാഗമായി നാളെ ഉത്തര് പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള് സന്ദർശിക്കും.



