Saturday, September 12, 2026
Homeകേരളം'കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണ്': സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി...

‘കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണ്’: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍

കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി വിജയാ കൈകള്‍ ശുദ്ധമാണെന്ന് നിങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല രേഖകള്‍ സംസാരിക്കട്ടെ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചായിരുന്നു സുധാകരന്റെ പ്രതികരണം.

ഇപ്പോള്‍ നടക്കുന്നത് വെറു രാഷ്ട്രീയ ആരോപണങ്ങള്‍ അല്ലെന്നും നിയമത്തിന്റെ കണ്ണിലൂടെ പരിശോധിക്കേണ്ട ഗുരുതര വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.കേരളം ഭരിക്കുന്നത് നട്ടെല്ലുള്ള യുഡിഎഫ് സര്‍ക്കാരാണ്.അന്വേഷണ ഏജന്‍സികളോട് ആരും രാഷ്ട്രീയ നിര്‍ദേശം നല്‍കുന്ന കാലമല്ല ഇതെന്നും സംഘപരിവാറിന്റെ വാക്ക് കേട്ടല്ല കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ കെപിസിസി പ്രസിഡൻ്റായ കാലം മുതലെ ഈ കാര്യങ്ങൾ ഉയർത്തിയതാണ്. അന്ന് എന്നെ എല്ലാവരും പരിഹസിച്ചു. എന്നാൽ ഇന്ന് അതേ ചോദ്യങ്ങളാണ് നിങ്ങളുടെ മുന്നിൽ ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ആരെയും സംരക്ഷിക്കില്ല, ആരെയും രാഷ്ട്രീയമായി വേട്ടയാടില്ലെന്നും സുധാകരന്‍ പറഞ്ഞു. പ്രസംഗമല്ല രേഖകള്‍ സംസാരിക്കട്ടെയെന്നും കേരളം ആ സത്യം കേള്‍ക്കാന്‍ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ