സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെ 1,12,000 രൂപ താഴെ എത്തി നിൽക്കുന്നു. 1,11,480 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് അനുപാതികമായി 280 രൂപ. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,935 രൂപ. ഇന്നലെ രാവിലെ സ്വർണവിലയിൽ നേരിയ വർദ്ധന രേഖപ്പെടുത്തി.
രണ്ടുദിവസത്തിനിടെ 3600 രൂപ സ്വർണവിലയിൽ ഉണ്ടായ ഇടിവ്.
അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് എണ്ണവില ഉയർന്നതാണ് സ്വർണവിലയെ ബാധിച്ചത്.
എണ്ണവില വർധന പണപ്പെരുപ്പനിരക്ക് ഉയരാൻ കാരണമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പണപ്പെരുപ്പ നിരക്ക് കുറയ്ക്കാൻ പലിശനിരക്ക് ഉയർത്തുന്നത് സ്വർണത്തിൻ്റെ ആകർഷണം കുറയ്ക്കാൻ ഇടയാക്കുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തൽ. ജനുവരി 29 ന് രേഖപ്പെടുത്തിയത് 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.



