മാടാക്കര പള്ളിയിൽ ഷൂവിട്ട് കയറി പ്രായമായ വിശ്വാസികളെ തല്ലി ചതച്ച സംഭവത്തിൽ 5 പൊലീസുകാർക്കെതിരെ നടപടി. കോഴിക്കോട് ചോമ്പാല സ്റ്റേഷനിലെ എസ്എച്ച്ഒ ഷമീൽ പിപി ഉൾപ്പെടെ സ്റ്റേഷനിലെ 5 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ്.
മനോജൻ എംവി, അനിൽ കുമാർ എൻപി, മനോജ് കുമാർ കെഎം, പ്രവീൺ കുമാർ സി എന്നിവരെ കോഴിക്കോട് റൂറൽ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്. പയ്യോളി എസ്എച്ച്ഒ ജയ്‌മോൻ പിജെയെ ചോമ്പാല എസ്എച്ച്ഒ ആയി നിയമിച്ചു.
പയ്യോളി സ്റ്റേഷനിലെ ജയദാസൻ എംകെയെ പയ്യോളി എസ്എച്ച്ഒ ആയും നിയമിച്ചു. മാടാക്കര പള്ളി തർക്കത്തിൽ പോലിസ് ഇടപെടലിൽ ജാഗ്രത കുറവുണ്ടായ പശ്ചാത്തലത്തിലാണ് 5 പോലീസുകാർക്കെതിരായ നടപടി.



