Friday, August 7, 2026
Homeകേരളംആർ.സി.സിയിൽ വിവിധ തസ്തികകളിൽ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ആർ.സി.സിയിൽ വിവിധ തസ്തികകളിൽ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ സി സി) സൈക്കോളജിസ്റ്റ്, റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ തസ്തികകളിലായി ഒഴിവുകളിലേക്ക് അർഹരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിന്റെ പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വഴിയാണ് നിയമന നടപടികൾ.

സൈക്കോളജിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവാണുള്ളത്. 2026 ജനുവരി 1-ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ ശമ്പളം 45,000 രൂപ. യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ എം എസ്‌സി/ എം എ, കാൻസർ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (RCI) സാധുവായ ലൈസൻസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 7-നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.

റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് രണ്ട് ഒഴിവുകളും ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്കർ/ ആംഗ്ലോ ഇന്ത്യൻ, ഒ ബി സി വിഭാഗങ്ങൾക്ക് ഓരോ ഒഴിവ് വീതവുമുണ്ട്.

2026 ജനുവരി 1-ന് 41 വയസ് കവിയരുത്. ശമ്പളം 25,750 രൂപ. AERB അംഗീകരിച്ച ബിഎസ്‌സി എം ആർ ടി അല്ലെങ്കിൽ തത്തുല്യ യോഗ്യത, അല്ലെങ്കിൽ ശാസ്ത്ര വിഷയത്തിൽ ബിരുദത്തോടൊപ്പം ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നീഷ്യൻ/ സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, കമ്പ്യൂട്ടർ പരിജ്ഞാനവും IMRT (Intensity modulated Radiotherapy) തുടങ്ങിയ അഡ്വാൻസ്ഡ് റേഡിയോതെറാപ്പി സാങ്കേതികവിദ്യകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. ആഗസ്റ്റ് 6-നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ റിപ്പോർട്ട് ചെയ്യണം.

ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് ഒരു ഒഴിവാണുള്ളത്. 2026 ജനുവരി 1-ന് 41 വയസ് കവിയരുത്. ശമ്പള സ്‌കെയിൽ 25,750 രൂപ. അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എസ്‌സി ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി ബിരുദവും 300 കിടക്കകളുള്ള മൾട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ആഗസ്റ്റ് 7-നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.

നിലവിൽ ജോലി ചെയ്യുന്നവർ എല്ലാ തസ്തികകളിലും ബന്ധപ്പെട്ട സ്ഥാപനമേധാവിയുടെ എൻ ഒ സി ഹാജരാക്കണം. റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിൽ ഡിപ്ലോമ യോഗ്യതയുള്ള തിരുവനന്തപുരം ജില്ലക്കാരെ മാത്രമാണ് നേരിട്ട് പരിഗണിക്കുക. മറ്റ് ജില്ലകളിലെ ഡിപ്ലോമ യോഗ്യതയുള്ളവർ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി റിപ്പോർട്ട് ചെയ്താൽ മതിയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ