Saturday, March 7, 2026
Homeകേരളംമൂവാറ്റുപുഴ കദളിക്കാട് എസ് ഐ യെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പ്രതികളുടെ രണ്ടു സുഹൃത്തുക്കൾ...

മൂവാറ്റുപുഴ കദളിക്കാട് എസ് ഐ യെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പ്രതികളുടെ രണ്ടു സുഹൃത്തുക്കൾ അറസ്റ്റിൽ

മൂവാറ്റുപുഴ കദളിക്കാട് എസ് ഐ യെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ പ്രതികളുടെ സുpഹൃത്തുക്കളായ രണ്ടുപേരെയാണ് കല്ലൂര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത്  സുഹൃത്തുക്കളാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു കദളിക്കാട് വഴിയാംചിറഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐ ഇ എം മുഹമ്മദിനെ കാറിലെത്തിയ യുവാക്കള്‍ ഇടിച്ചുതെറിപ്പിക്കുകയും ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തത്.

ഗുരുതര പരുക്കേറ്റ എസ് ഐ യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.അതേ സമയം പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com