Thursday, September 17, 2026
Homeകേരളംസർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും, ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ വ്യാപകമാക്കും: മന്ത്രി കെ മുരളീധരൻ

സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും, ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ വ്യാപകമാക്കും: മന്ത്രി കെ മുരളീധരൻ

ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷൻ വ്യാപകമാക്കാനും നടപടിയെടുക്കുമെന്നു ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കും. കൂടാതെ പുതിയതായി മരുന്നുകൾ വാങ്ങുന്നതിനായി ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ഐക്യത്തോടെ പ്രവർത്തിക്കുന്നവരാണ് നമ്മൾ എന്നതാണ് സംസ്ഥാനത്തിന്റെ നേട്ടം. തെറ്റിദ്ധാരണ ഉളവാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാതിരിക്കുകയും, ജീവനക്കാർ രോഗികളോട് നല്ല രീതിയിൽ പെരുമാറുകയും വേണം.

വി. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളുടെ പ്രതിരോധവും നിർമ്മാർജ്ജനവും സാധ്യമാണ്. ഇതിന് ബോധവത്കരണവും സാമൂഹികമായ മാറ്റവും അനിവാര്യമാണ്. കേവലം ഒരു ദിവസത്തെ ദിനാചരണത്തിലൊതുങ്ങാതെ ഓരോ വ്യക്തിയും ആരോഗ്യ പ്രവർത്തകനാകണം, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരിലേക്ക് സേവനങ്ങൾ എത്തിക്കണം എന്നും എംഎൽഎ പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി മുഖ്യപ്രഭാഷണം നടത്തി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ. പി. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ചു രവീന്ദ്രൻ, സൂപ്രണ്ട് ഡോ. ജയചന്ദ്രൻ, അസിസ്റ്റന്റ്‌ ഡയറക്ടർ ഡോ. എസ്. ഹരികുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ജില്ലാ ടി.ബി ഓഫീസർ ഡോ രഞ്ജി രാജൻ, സംസ്ഥാന എയിഡ്‌സ് നിയന്ത്രണ സമിതി ഡെപ്യൂട്ടി ഡയറക്ടർ ബാല മഞ്ചു തുടങ്ങിയവർ സംസാരിച്ചു.

ബോധവത്ക്കരണ സെമിനാർ മെഡിക്കൽ കോളേജ് അഡിഷണൽ പ്രൊഫസർ ഡോ. എസ്. ശ്രീജയ നയിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ഹെപ്പറ്റൈറ്റിസ്-ബി പരിശോധനയിലും വാക്‌സി നേഷനിലും 100 ലധികം പേർ പങ്കെടുത്തു. രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്കായാണ് പരിശോധനയും വാക്‌സിനേഷനും നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ