Friday, August 28, 2026
Homeകേരളംവസ്ത്ര വ്യാപാര സ്ഥാപനത്തിനു മുന്നിലുണ്ടായിരുന്ന പെട്ടിക്കട പൊളിച്ചുനീക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വസ്ത്ര വ്യാപാര സ്ഥാപനത്തിനു മുന്നിലുണ്ടായിരുന്ന പെട്ടിക്കട പൊളിച്ചുനീക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ആലപ്പുഴ: ഹരിപ്പാട് കച്ചേരി ജങ്ഷൻ സമീപമുള്ള ഒരു പഴയ കെട്ടിടവും അതിനോട് ചേർന്നുള്ള ശീതളപാനിയകടയും ഉടമ അറിയാതെ അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് നിരത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ചെറായി ഷാജിയെന്ന ഷാഹുൽ ഹമീദ്ആണ് പിടിയിലായത്.

രണ്ട് എഫ് ഐ ആർ ഇതുമായി ബന്ധപ്പെട്ട് പോലീസ് എടുത്തു. ഒരെണ്ണത്തിലെ ഒന്നാം പ്രതിയാണ് ഇപ്പോൾ പിടിയിലുള്ളത്. മറ്റൊരു എഫ്ഐ ആർ ശ്രീവത്സം ഗ്രൂപ്പ് ഉടമയാണ് ഒന്നാം പ്രതി.വെട്ടുവേനി മണ്ണൂർ പടീറ്റതിൽ അശോക് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള കടയാണ് തകർന്നത്.

ഞായറാഴ്ച പുലർച്ചെ കടയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ് മറ്റ് സാധനങ്ങൾ റോഡിലേക്ക് തള്ളിയതിന് ശേഷമാണ് ജെസിബി ഉപയോഗിച്ച് കെട്ടിടം പൂർണ്ണമായും ഇട്ടത്. അശോക് കുമാറിൻ്റെ കടയോട് ചേർന്നുള്ള വലിയ കെട്ടിടത്തിന് സമീപത്തുള്ള ‘ശ്രീവത്സം’ എന്ന ടെക്സ്റ്റൈൽസ് ഉടമ വാങ്ങിയിരുന്നു.

ഈ പഴയ കെട്ടിടം ജീർണാവസ്ഥയിലാണെന്നും ഇത് പൊളിച്ചുനീക്കണമെന്നും കാണിച്ച് മറ്റൊരാൾ മുനിസിപ്പൽ സെക്രട്ടറിയെയും ശ്രീവത്സം ഉടമയെയും എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരുന്നു. എന്നാൽ രണ്ടു തലമുറയായി ലൈസൻസോടെ അവിടെ പ്രവർത്തിക്കുന്ന അശോക് കുമാറിൻ്റെ കടയെക്കുറിച്ച് മുനിസിപ്പൽ സെക്രട്ടറി ഹൈക്കോടതിക്ക് നൽകിയ മറുപടിയിൽ മറച്ചുവെച്ചതായി ആരോപണമുണ്ട്. കടയുടമയ്ക്ക് മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് ഈ പൊളിക്കൽ നടപടിയുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ