Friday, August 7, 2026
Homeകേരളംപ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തിയതായി ആരോപിച്ചു തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തും

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തിയതായി ആരോപിച്ചു തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തും

സംസ്ഥാനത്ത് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ബിജെപിയുടെ മാർച്ച്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി എന്ന് ആരോപിച്ചാണ് ബിജെപിയുടെ സംസ്ഥാനത്തെ പ്രതിഷേധം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധം ഉദ്ഘാടനം ചെയ്യും.

ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അത് ഓരോ പൗരൻ്റെയും അവകാശവുമാണ്. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, അക്രമാസക്തമായ പ്രതിഷേധങ്ങൾ ജനാധിപത്യമല്ല. അരാജകത്വവും ജനാധിപത്യമല്ല. നിയമലംഘനവും ജനാധിപത്യമല്ല.അതോടൊപ്പം, ജനാധിപത്യത്തിൽ നിയമം ലംഘിക്കുന്നവർ മറുപടി പറയണമെന്നത് ഓരോ പൗരൻ്റെയും കർത്തവ്യമാണ്. അരാജകത്വത്തിന് മേൽ എപ്പോഴും നിയമം തന്നെ വിജയിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

അതേസമയം ലോക്സഭ പ്രതിപക്ഷ നേതാവിനെതിരെയും പാർലമെൻ്റ് അംഗങ്ങൾക്കും എതിരെ നടന്ന പൊലീസ് അതിക്രമം, പാർലമെൻ്റിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ എം പി, കൊടിക്കുന്നിൽ സുരേഷ് എം പി, ബെന്നി ബഹനാൻ എം പി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിദ്യാർത്ഥികൾക്കെതിരെ നടന്ന പൊലീസ് ആക്രമണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി നോട്ടീസ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ