ഇടുക്കി അടിമാലിയിൽ ഭക്ഷണത്തിൻ്റെ അളവ് കുറഞ്ഞതിന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം. പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികൾ അറസ്റ്റിൽ. ഇന്നലെ രാത്രി 12 മണിക്ക് ആണ് സംഭവം. പാലക്കാട് സ്വദേശികളായ അരുൺ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് അടിമാലി പോലീസിൻ്റെ പിടിയിലായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹോട്ടൽ ജീവനക്കാരൻ നിഷാദിനെ എറണാകുളം രാജഗിരി ആശുപത്രിയിൽ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി
മറ്റ് രണ്ടു ഹോട്ടൽ ജീവനക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റു. ടൂർ പാക്കേജും വിനോദസഞ്ചാരിയും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് ഹോട്ടൽ ജീവനക്കാരുമായുള്ള സംഘർഷത്തിന് ഇടയാക്കിയത്. പാലക്കാട് നിന്ന് 25 അംഗ സംഘമാണ് മൂന്നാറിൽ വിനോദ സഞ്ചാരത്തിനായി എത്തിയത്. ഇവർക്ക് ഭക്ഷണം ക്രമീകരിച്ചിരുന്നത് അടിമാലിയിലെ ജെന്ന ഹോട്ടലിലായിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ അൽഫാമിന് വലിപ്പമില്ല, വൃത്തിയില്ല തുടങ്ങിയ പരാതികൾ വിനോദസഞ്ചാരികൾ ഉന്നയിച്ചു. പിന്നീട് ടൂർ പാക്കേജിന് പണം നൽകുന്നത് സംബന്ധിച്ച തർക്കം ഹോട്ടലിന് പുറത്തായി. ഇത് കണ്ട ഹോട്ടലിൻ്റെ മാനേജർ ഹോട്ടലിന് മുൻപിൽ വെച്ച് ബഹളം ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഹോട്ടലിൻ്റെ മാനേജരായ വിനോദ സഞ്ചാരികളുടെ സംഘത്തിലെ മൂന്ന് പേര് കല്ലു ഉപയോഗിച്ച് മർദിക്കുകയായിരുന്നു.



