Thursday, June 25, 2026
Homeകേരളംഎംഎൽഎമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പ്രചാരണപരിപാടികൾക്ക് ജൂൺ 25ന് തുടക്കമാകും

എംഎൽഎമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പ്രചാരണപരിപാടികൾക്ക് ജൂൺ 25ന് തുടക്കമാകും

മയക്കുമരുന്നുകളുടെ ഉപയോഗത്തിനും വിൽപ്പനക്കും വ്യാപനത്തിനുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിന്റെ രണ്ടാം ഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണപരിപാടികളുടെ ഉദ്ഘാടനം ജൂൺ 25ന് രാവിലെ 11 ന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും.

ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷനായിരിക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന കാർട്ടൂൺ മൽസരം, റീൽസ് മൽസരം എന്നിവയുടെ സമ്മാന വിതരണവും മുഖ്യപ്രഭാഷണവും ഹൈബി ഈഡൻ എംപി നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഫിഷറീസ് – സാമൂഹ്യനീതി മന്ത്രി അബ്ദുൾ ഗഫൂർ, കൊച്ചി മേയർ വി.കെ മിനിമോൾ, ജില്ലാ കളക്റ്റർ ജി. പ്രിയങ്ക, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പള്ളി, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ അനുജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അശ്വതി ജി ജി ആശംസകൾ നേരും.ഉദ്ഘാടനത്തിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദ്യാർത്ഥികൾക്ക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രത്യേകം തെരെഞ്ഞെടുത്ത മൂന്ന് വിദ്യാർത്ഥികൾക്ക് തൂഫാൻ വാരിയർ ബാഡ്ജുകളും സമ്മാനിക്കും.

വി-ഗാർഡ് ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കും തൂഫാൻ വാരിയർ ബാഡ്ജുകൾ ആഭ്യന്തരമന്ത്രി സമ്മാനിക്കും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 2 ന് തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് ഓരോ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പ്രചാരണപരിപാടികൾ നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com