തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം 2026 ജൂൺ നാലോടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിൻ്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിൻ്റെ വിവിധ ഭാഗങ്ങളിലും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്.
തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. ഇന്ന് മുതൽ ജൂൺ എട്ട് വരെ കേരളത്തിലും മാഹിയിലും അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നറിയിപ്പിൻ്റെ ഭാഗമായി ഇന്ന് വൈകുന്നേരം 03.30ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും.
ഓറഞ്ച് അലേർട്ട്
- 02/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്
- 03/06/2026: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ
- 04/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
- 05/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
- 06/06/2026: കണ്ണൂർ, കാസർകോഡ്
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.



