Friday, November 20, 2026
Homeകേരളംപ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ ഡി റെയ്ഡിനോട് യോജിക്കുന്നില്ല: മന്ത്രി ഷിബു...

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ ഡി റെയ്ഡിനോട് യോജിക്കുന്നില്ല: മന്ത്രി ഷിബു ബേബി ജോൺ

കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിനോട് യോജിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇ ഡിയെ ബിജെപി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ ഉപയോഗിക്കുന്ന ആയുധമാക്കി മാറ്റിയിട്ട് വര്‍ഷങ്ങളായി. ഇ ഡി റെയ്ഡിനെ ആര്‍എസ്പി അതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് ഇ ഡി ഇടപെടുന്നത്. അത് കേരളത്തിലും ആവര്‍ത്തിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

ചങ്ങാതിമാർ തമ്മില്‍ പിണങ്ങുമ്പോഴാണ് വാശി കൂടുന്നതെന്നും ചുരുങ്ങിയ സമയം കൊണ്ട് ഇവര്‍ ഏത് കാര്യത്തിലാണ് പിണങ്ങിയതെന്ന് അറിയില്ലെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. അത് എന്തുമാകട്ടെ, സിപിഐഎമ്മിനും പ്രതിപക്ഷ നേതാവിനും കുടുംബത്തിനും ഒന്നും മറയ്ക്കാനില്ലെങ്കില്‍ തന്റേടത്തോടുകൂടി ഇ ഡിയുടെ മുന്നില്‍ നില്‍ക്കണം. ഇന്നലെ നടന്നത് അഴിഞ്ഞാട്ടമാണ്. അതാണ് സംശയം ജനിപ്പിക്കുന്നത്. വീഴ്ചയില്‍ നിന്ന് സിപിഐഎം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. തെറ്റുകള്‍ തിരുത്താന്‍ അവര്‍ തയ്യാറാകുന്നില്ല. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുപോയെന്നും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു.

റെയ്ഡ് നടത്തിയപ്പോള്‍ അവര്‍ കുറ്റം പറയുന്നത് രാഹുല്‍ ഗാന്ധിയെയാണ്. മോദിയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. മോദിയെ തൃപ്തിപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയെ പറയുന്നത്. കേരളത്തില്‍ സിപിഐഎം തകരാന്‍ പാടില്ല. സിപിഐഎം തകര്‍ന്ന് ബിജെപി വളരുന്ന സാഹചര്യം കേരളത്തിന് നല്ലതല്ലെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ