തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. പവന് 240 ഉയർന്ന് 1,11,800 രൂപയിലെത്തി. ഗ്രാമിന് 30 രൂപ ഉയർന്ന് 13975 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവില രണ്ട് തവണ ഉയർന്നിരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,246 രൂപയും, പവന് 1,21,928 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,434 രൂപയും പവന് 91,472 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സംസ്ഥാനത്ത് വിവാഹസീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിൽ വർധനവുണ്ടാകുന്നത് സാധാരണക്കാർക്ക് ആശങ്കയാണ്. എന്നിരുന്നാലും ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ വെല്ലുവിളിയാണ്. സ്വർണാഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വലിയ വ്യത്യാസമുണ്ടാകും.
അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ഇറാനുമായി സമാധാന കരാറിലെത്താനുള്ള സാധ്യയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനുമായി നടന്ന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



