Friday, November 20, 2026
Homeകേരളംകൊച്ചി പാലാരിവട്ടം മാമംഗലത്തുളള സലോണിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു

കൊച്ചി പാലാരിവട്ടം മാമംഗലത്തുളള സലോണിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു

കൊച്ചി: പാലാരിവട്ടം മാമംഗലത്തുളള സലോണിൽ ഗുണ്ടാ ആക്രമണം.സലോണിൽ മുടിവെട്ടാനെത്തി കൊല്ലം സ്വദേശികളായ രണ്ടു ചെറുപ്പക്കാര്‍ക്ക് ക്രൂരമർദനമേറ്റു. മുഹമ്മദ് ബിലാൽ, മുഹമ്മദ് ബെന്യാമിൻ എന്നിവരാണ് യുവാക്കളെ ആക്രമിച്ചത്. പ്രതികൾക്കെതിരെ എളമക്കര പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് കൊല്ലം പുനലൂർ സ്വദേശികളായ ശ്രാവണും കണ്ണനും സലോണിലെത്തുന്നത്. മുടിവെട്ടാനായി അവിടെ കാത്തിരിക്കുമ്പോഴാണ് പ്രതികളായ മുഹമ്മദ് ബിലാലും, മുഹമ്മദ് ബെന്യാമിനും കടയ്ക്കുളളിലേക്ക് കടന്നുവന്നത് ശ്രാവണും കണ്ണനും തന്നെ നോക്കിയതെന്തിനാണെന്ന് ചോദിച്ചാണ് മുഹമ്മദ് ബിലാൽ ആക്രമണം തുടങ്ങിയത്.

ഒരു പ്രകോപനമില്ലാതെയാണ് എറണാകുളം ലോ കോളജിലെ വിദ്യാർത്ഥിയായായ മുഹമ്മദ് ബിലാൽ ആക്രമണം തുടങ്ങിയത്. തുടർന്ന് പുറത്തേക്ക് പോയി ഒരു കല്ലുമായി വീണ്ടും യുവാക്കളെ ആക്രമിക്കാനത്തി. പ്രതിയുടെ കൂട്ടുകാരും കൂടി ചേര്‍ന്നായിരുന്നു പിന്നീടുളള ആക്രമണം.

തുടര്‍ന്ന് കടയിലെ സിസി ടി വി സര്‍ക്യൂട്ടിന്റെ കേബിളുകൾ നശിപ്പിച്ചു. ആരെങ്കിലും പൊലീസിൽ പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മടങ്ങിയത്. സംഭവത്തൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് ഇരുവരുടേും അറസ്റ്റ് രേഖപ്പെടുത്തി കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . ബിഎൻഎസ് പ്രകാരം വധശ്രമത്തിനാണ് കേസെടുത്തിട്ടുളളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ