Monday, May 4, 2026
Homeകേരളംകന്യാകുമാരി കടലിൽ രണ്ട് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

കന്യാകുമാരി കടലിൽ രണ്ട് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

കന്യാകുമാരി: കന്യാകുമാരി കടലിൽ  സഹോദരിമാരായ കോട്ടയം കിടങ്ങൂർ സ്വദേശികളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചത്. ഇരുവരും വർഷങ്ങളായി അമേരിക്കയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കടലിൽ പോയി മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. വാവതുറൈ ഭാഗത്ത് പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

കന്യാകുമാരിയിലെ ഹോട്ടലിൽ മുറിയെടുത്ത ഇവരെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഹോട്ടൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കന്യാകുമാരി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ് ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു. രാമേശ്വരവും മധുരയും സന്ദർശിച്ച ശേഷം 26-നാണ് ഇവർ കന്യാകുമാരിയിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com