തിരുവനന്തപുരം: തിരുവനന്തപുരം മരപ്പാലത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. ചാക്കയിൽനിന്നും ചെങ്കൽചൂളയിൽ നിന്നുമുള്ള ഫയർഫോഴ്‌സ് സംഘം തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
വ്യാഴം ഉച്ചയോടെയാണ് സംഭവം.
മെത്ത, ചൂരൽ തുടങ്ങിയ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചത്. രണ്ടാഴ്ച ജോയ് ഫർണിച്ചർ എന്ന കടയിൽ തീപിടിത്തമുണ്ടാകുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അന്ന് ബാക്കിവന്ന സാധനങ്ങളാണ് ഗോഡൗണിലേക്ക് മാറ്റിയത്. 50 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



