കണ്ണൂര് അഞ്ചരക്കണ്ടി ഡൻ്റല് കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിന് രാജിൻ്റെ ആത്മഹത്യയില് പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധിച്ച് ദളിത്, ആദിവാസി സംഘടനകളുടെ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.
രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ ആറിന് സമാപിക്കും. അവശ്യ സർവ്വീസുകളെ ഒഴിവാക്കി തീർപ്പാക്കുമെന്ന് സമാധാനപരമായി ഹർത്താൽ ആചരിക്കുമെന്ന് നിതിന് രാജ് ആക്ഷൻ സിൽ അടൂരിലും നെടുമങ്ങാടും വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.
ഡെൻ്റൽ കോളേജിലെ അധ്യാപകരായ ഡോ. റാം ഉൾപ്പടെയുള്ള മുഴുവൻ ആളുകൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, നിതിൻ രാജിൻ്റെ കുടുംബത്തിൻ്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുക, പത്ത് കോടി രൂപയുടെ അടിയന്തര സഹായം നൽകുക, ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കുക, ഡെൻ്റൽ കോളേജിൻ്റെ അനുമതി റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി ഹർത്താൽ.
ഹർത്താൽ ആഹ്വാനമുണ്ടെങ്കിലും കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ഹർത്താലുകളോട് സഹകരിക്കില്ലെന്ന മുൻ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണിത്. കേരള ഗാർമെൻ്റ്സ് ഫെഡറേഷനും വസ്ത്രവ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.



