ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം. വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര ആണ് (65) മരിച്ചത്.
വെള്ളിയാഴ്ച 5 മണിക്ക് വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണു ഇന്ദിരയ്ക്ക് മൂർഖൻ പാമ്പിൻ്റെ കടിയേറ്റത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി ഒമ്പതരയോടെ മരണം സംഭവിക്കുകയായിരുന്നു.
ആൻ്റിവനം നൽകിയെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.



