Saturday, November 28, 2026
Homeകേരളം2026-27 അധ്യയനവർഷം എല്ലാ ക്ലാസുകളിലേക്കും പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും: ജൂൺ ഒന്നിന് പ്രവേശനോത്സവം

2026-27 അധ്യയനവർഷം എല്ലാ ക്ലാസുകളിലേക്കും പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും: ജൂൺ ഒന്നിന് പ്രവേശനോത്സവം

സംസ്ഥാന സിലബസുള്ള സ്‌കൂളുകളിൽ 2026-27 അധ്യയനവർഷം എല്ലാ ക്ലാസുകളിലേക്കും പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ക്ലാസ് തുടങ്ങും.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി ആറ് വയസ്സാണ്. എന്നാൽ, സംസ്ഥാനത്ത് കേരള വിദ്യാഭ്യാസ ചട്ടം (കെഐആർ) പ്രകാരം പ്രായപരിധി അഞ്ച് വയസ്സായി 2026-27 അധ്യയനവർഷത്തേക്കുകൂടി തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാക്കണം. രേഖകള് ഹാജരാക്കാന് കഴിയാത്തവര് ക്ക് താല്ക്കാലിക പ്രവേശനം നല് കാം. പ്രവേശനത്തിന് പരീക്ഷ നടത്തരുത്. ഒന്നുമുതല് എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് പുസ്തകം, യൂണിഫോം എന്നിവ പൂർണമായും സൗജന്യമാണ്.

സ്‌കൂൾ അറ്റകുറ്റപ്പണികൾ മേയ് 30നകം പൂർണമാക്കി തദ്ദേശസ്ഥാപനത്തിൽ നിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണം. പഠനപിന്തുണ പരിപാടിയിൽ ഉൾപ്പെട്ട കുട്ടികൾ ഉൾപ്പെടുന്നവരുടെ പ്രമോഷൻ ലിസ്റ്റ് മെയ് രണ്ടിന് പ്രസിദ്ധീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ