Friday, October 9, 2026
Homeകേരളംഇടമലക്കുടിയിലെ റേഷൻ വിതരണ ക്രമക്കേട്: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ റിപ്പോർട്ട് നൽകി

ഇടമലക്കുടിയിലെ റേഷൻ വിതരണ ക്രമക്കേട്: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ റിപ്പോർട്ട് നൽകി

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്ക് പരിധിയിലെ ഇടമലക്കുടിയിലെ ഗുണഭോക്താക്കൾക്ക് അർഹതപ്പെട്ട റേഷൻ വിഹിതത്തിൽ ക്രമക്കേട് നടന്നതായുള്ള മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള സംഘം ഇടമലക്കുടിയിലെ റേഷൻ കടകളിൽ നേരിട്ട് പരിശോധന നടത്തി. വിവിധ ഉന്നതികൾ സന്ദർശിക്കുകയും ഗുണഭോക്താക്കളെ നേരിൽ കണ്ട് മൊഴിയെടുക്കുകയും ചെയ്തു. വകുപ്പുതല നടപടികളുടെ ഭാഗമായി വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ അഞ്ചംഗ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചു.

സൊസൈറ്റിക്കുടി, വെള്ളവരക്കുടി റേഷൻകടകൾ വഴിയാണ് ഇടമലക്കുടിയിൽ റേഷൻ വിതരണം. റേഷൻകടകളുടെ അംഗീകാരം ഏപ്രിൽ 18ന് സസ്പെന്റ് ചെയ്യുകയും റേഷൻ വിതരണത്തിനായി ബദൽ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ലൈസൻസിയ്ക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഇടുക്കി ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥൻമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശന നടപടി സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ