Friday, October 9, 2026
Homeകേരളംനിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് ആക്ഷൻ കൗൺസിൽ. 28-ാം തീയതി സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്നാണ് വിവരം. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്. കേസ് കണ്ണൂർ എസ്പി അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആക്ഷൻ കൗൺസിൽ ആരോപിച്ചു.

കേസിൽ കുറ്റവാളികളെ സംരക്ഷിക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നുവെന്ന ആരോപണം തുടക്കം മുതൽക്കേയുണ്ട്. മുസ്ലിം ലീഗിനു നേർക്കും ആരോപണമുയരുന്നുണ്ട്. സ്ഥാപന ഉടമകൾക്കുള്ള ലീഗ് ബന്ധം ചൂണ്ടിക്കാണിച്ചാണ് ആരോപണങ്ങൾ.

നിതിൻ രാജിന്റെ മരണത്തെത്തുടർന്ന് വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും തെരുവുകളിലും ഉയരുന്നത്. നിലവിൽ കാവൽ സർക്കാരായി മാറിയ സംസ്ഥാന സർക്കാരിൽ നിന്ന് നിസ്സംഗ സമീപനമാണെന്നും ആരോപണമുണ്ട്. പോലീസ് പ്രതികളെ പിടികൂടാതെ ജാമ്യം കിട്ടാൻ കാത്തു നിൽക്കുകയാണെന്നാണ് ആരോപണം.

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും വിദ്യാർഥികൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കടുത്ത ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ വകുപ്പിലെ മുഴുവൻ ജീവനക്കാരും കൂട്ടമായി രാജിവെക്കുകയുമുണ്ടായി.

52 ദലിത് സംഘടനകൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്. കോളജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് രക്തപ്പാടുകൾ ഇല്ലായിരുന്നെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സണ്ണി എം കപിക്കാട് ആരോപിച്ചു. ഇത് മരണത്തിലെ അസ്വാഭാവികത വര്‍ദ്ധിപ്പിക്കുകയാണ്. കോളജ് അധികൃതർ മരണവുമായി ബന്ധപ്പെട്ട് നുണകൾ പ്രചരിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

കേസിൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിലേക്ക് വഴി തിരിച്ചുവിടാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. നോയിഡയിൽ പോയി ലോൺ ആപ്പുകാരെ പിടികൂടാൻ കാണിച്ച ആവേശം ഒളിവിൽ കഴിയുന്ന രണ്ട് ഡോക്ടർമാരെ പിടികൂടാൻ കാണിക്കുന്നില്ല. ഡോ. റാം, ഡോ. സംഗീത എന്നിവർ മാത്രമല്ല, കോളേജ് പ്രിൻസിപ്പാളും, കുട്ടിയെ വിചാരണ ചെയ്ത മറ്റ് അധ്യാപകരും അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസ് ലോൺ ആപ്പിന്റെ വഴിക്ക് നീങ്ങുന്നതിനോട് യോജിപ്പ് പ്രകടിപ്പിക്കുന്ന പ്രസ്താവകളാണ് കോളേജിന്റെ ഭാഗത്തു നിന്ന് വരുന്നത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് സൈബർസെല്ലിനുള്ള പരാതി അധ്യാപികയായ ലത എഴുതി തുടങ്ങിയപ്പോഴാണ് നിതിൻ രാജ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് പുറത്തുപോയി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയതെന്ന് അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് കാമ്പസ് ഉടമകളായ പ്രസ്റ്റിജ് എജുക്കേഷണൽ ട്രസ്റ്റ് മെഡിക്കൽ ഡയറക്ടർ പി അദ്‌നാൻ സിദ്ദിഖ് പറഞ്ഞു. നിതിൻ രാജിന്റെ ആത്മഹത്യക്ക് കാരണം ജാതിവിവേചനമാണെന്ന പ്രചാരണം ശരിയല്ലാണ് പി അദ്‌നാൻ സിദ്ദിഖിന്റെ വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ