ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം നടക്കും. ശബരിമല മുൻതന്ത്രി കണ്ഠരർ രാജീവർ ഇന്നും വാദം ഉന്നയിക്കും. ഓരോ ക്ഷേത്രത്തിനും അതിൻ്റേതായ സ്വഭാവ സവിശേഷതകൾ ഉണ്ടെന്നും ശബരിമലയിലെ ആചാരം അനിവാര്യമായ ഒന്നാണോ എന്ന് കോടതിക്ക് പരിശോധിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ തവണ വാദം ഉന്നയിച്ച ഘട്ടത്തിൽ തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു.
ശബരിമല യുവതി പ്രവേശനത്തിന് എതിരായ പുനപരിശോധനാ ഹർജിയെ പിന്തുണച്ച് ഇന്ന് മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യവും മക്കൾ റോഹ്തഗിയും വാദം നടത്തും. സമയം ലഭിച്ചാൽ സംസ്ഥാന സർക്കാരിൻ്റെ വാദവും ഇന്ന് ഉണ്ടായേക്കും. ശബരിമലയിൽ വിശ്വാസികളായ സ്ത്രീകൾ പ്രായ വിലക്ക് പാലിക്കുന്നതായി നിരീക്ഷണവും കഴിഞ്ഞതവണ ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നു.
10 വയസിൽ താഴെയുള്ള കുട്ടികൾക്ക് 50 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ലഭിക്കുന്നതിനാൽ ലിംഗവിവേചനം ഉണ്ടെന്ന് പറയാനാകില്ലെന്ന് ദേവസ്വം ബോർഡ് വാദിച്ചത്. നേരത്തെയും വാദം കേൾക്കുന്നതിനിടയിലും സുപ്രീംകോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു. ഹിന്ദുമതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ടെന്നായിരുന്നു നിരീക്ഷണം.



