Sunday, May 17, 2026
Homeകേരളംഅഗ്നിരക്ഷാ സേനയുടെ വാഹനം തടഞ്ഞ കാറുടമയ്ക്കെതിരെ കേസ്, ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു

അഗ്നിരക്ഷാ സേനയുടെ വാഹനം തടഞ്ഞ കാറുടമയ്ക്കെതിരെ കേസ്, ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്ന് ഗോഡൗണിലുണ്ടായ തീപിടിത്തം അണയ്ക്കാൻ പോയ അഗ്നിരക്ഷാ സേനയുടെ വാഹനം തടഞ്ഞ കാറുടമയ്ക്കെതിരെ കർശന നടപടി. കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള KL 32 V 7934 എന്ന നമ്പറിലെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പ് സുജിത്തിൻ്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ പൊന്നാംവെളിയിൽ വെച്ചായിരുന്നു സംഭവം. സൈറൺ മുഴക്കി പാഞ്ഞെത്തിയ ഫയർഫോഴ്സ് യൂണിറ്റിന് വഴി നൽകാതെ ഏറെ ദൂരം ഇയാൾ കാർ മുന്നോട്ട് ഓടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയർന്നത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. ഓരോ സെക്കൻഡും വിലപ്പെട്ട രക്ഷാപ്രവർത്തന സമയത്ത് ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com