Thursday, August 27, 2026
Homeകേരളംഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണങ്ങൾ കൈക്കലാക്കുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണങ്ങൾ കൈക്കലാക്കുന്ന ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടയ്ക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീൽ (38) ആണ് അറസ്റ്റിലായത്. ‘കിനാവിന്റെ രാജകുമാരൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ജസീൽ യുവതികളുമായി അടുപ്പം സ്ഥാപിക്കുന്നത്.

കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരില്‍ നിന്ന് 12 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പോലീസ് പറഞ്ഞു.

സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ജസീലിന്റെ രീതി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ